Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:23 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,kunnamkulam,anonymous man,police complaint,i2inews

തൃശൂർ കുന്നംകുളത്ത് അജ്ഞാത രൂപത്തെ ഭയന്ന് നാട്ടുകാർ. കുന്നംകുളം മേഖലയിലെ പഴഞ്ഞി , ചിറയ്ക്കൽ , പെരുമ്പിലാവ് തുടങ്ങിയ സ്ഥലങ്ങളിലാണ് സംഭവം. മോഷ്ടാവാണെന്നാണ് ആദ്യം എല്ലാവരും കരുതിയത് . എന്നാൽ , അടുത്ത പ്രദേശങ്ങളിൽ നിന്ന് ഒന്നും തന്നെ മോഷണം പോയതായും അറിവില്ല. കഴിഞ്ഞ ഒരു മാസത്തോളമായി കുന്നംകുളം മേഖലയിലെ ജനങ്ങൾ പേടിയിൽ കഴിയുന്നു. രാത്രി എട്ട് മണി കഴിഞ്ഞാൽ പല വീടുകളുടേയും ടെറസിന്റെ മുകളിൽ നിന്ന് അജ്ഞാതന്റെ ശബ്ദം കേൾക്കും. വീടിനും മരത്തിനും മുകളിൽ ഓടിക്കയറും . നിമിഷനേരം കൊണ്ട് ഓടിമറയും . ആറടിയേക്കാൾ ഉയരമുള്ള ആളാണ് രാത്രിയിൽ ഓടിനടക്കുന്നതെന്നാണ് നാട്ടുകാരിൽ പലരും പറയുന്നത് .

രാത്രിയിൽ പല വീടുകളുടേയും വാതിലിൽ തട്ടി ഇയാൾ ഓടിമറയുന്നു . ഭയംകാരണം ഒറ്റയ്ക്ക് ആരും പുറത്തിറങ്ങുന്നില്ല . പിന്നീട് സംഘമായി യുവാക്കളടക്കം അജ്ഞാതനെ അന്വേഷിച്ച് പുറത്തിറങ്ങും. എന്നാൽ , ആരും തന്നെ ഇയാളെ ഇതുവരെ നേരിട്ടു കണ്ടിട്ടില്ല. അജ്ഞാത രൂപത്തിന്റെ ചിത്രം ഇതുവരെ ആർക്കും പകർത്താനും കഴിഞ്ഞിട്ടില്ല.  അജ്ഞാതന്റെ ശല്യം സഹിക്കാൻ പറ്റുന്നില്ല എന്നു പറഞ്ഞ് നിരവധി പേരാണ് കുന്നംകുളം പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നത് .

ജനങ്ങളെ പരിഭ്രാന്തരാക്കി മറ്റെന്തോ ലക്ഷ്യം നേടാൻ ശ്രമിക്കുന്ന ആളുകളാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കുന്നംകുളം ഇൻസ്പെക്ടർ കെ . ബി . സുരേഷ് പറഞ്ഞു . ഓൺലൈൻ ഗെയിമിന്റെ ഭാഗമായി വേഷം മാറി നടക്കുന്നതാണോ എന്നും സംശയിക്കുന്നുണ്ട് . 

ഒരേസമയം ഒന്നിലധികം സ്ഥലത്തും ഇങ്ങനെയൊരു അജ്ഞാതന്റെ സാന്നിധ്യം കണ്ടതായി ആളുകൾ പറയുന്നുണ്ട് .ഒന്നിലധികം പേർ ചേർന്നാണ് ഇങ്ങനെയൊരു കൃത്യം ചെയ്യുന്നതെന്നാണ് പൊലീസും സംശയിക്കുന്നത് .യുവാക്കൾ ഉൾപ്പെടുന്ന സംഘം അജ്ഞാത രൂപത്തെ പിടിക്കാൻ ശ്രമിക്കുന്നുണ്ട് . പോലീസ് പട്രോളിങ്ങും ഇവിടെ ശക്തമാക്കിയിട്ടുണ്ട് . 

Readers Comment

Add a Comment