Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
murder

രണ്ട് കോവിഡ് രോഗികൾ നാട്ടിലെത്തി ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കാതെ അലഞ്ഞ് തിരിയുന്നുവെന്ന് പോലീസിൽ പരാതിപ്പെട്ട ആളെ ഒരു കൂട്ടമാളുകൾ ചേർന്ന് തല്ലിക്കൊന്നതായി പരാതി. ബീഹാറിലാണ് സംഭവം. മുംബൈയിൽ നിന്നെത്തിയ രണ്ട് കോവിഡ് രോഗികളുടെ കാര്യമാണ് കൊല്ലപ്പെട്ടയാൾ പോലീസിൽ പരാതിപ്പെട്ടത്. ഇവർ ജാഗ്രതാനിർദേശങ്ങൾ ഒന്നും പാലിക്കുന്നില്ലെന്നും ബീഹാറിലെ സീതാമാർഹി ഗ്രാമത്തിൽ ഇവരെ പതിവായി കാണുന്നുവെന്നതുമായിരുന്നു കൊല്ലപ്പെട്ടയാളുടെ പരാതി. എന്നാൽ ഇയാൾ തങ്ങളോട് പരാതി ഒന്നും പറഞ്ഞിട്ടില്ലെന്ന് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. മുംബൈയിൽ നിന്നെത്തിയ രണ്ട് പേരും കോവിഡ് നിരീക്ഷണത്തിലായിരുന്നെങ്കിലും രണ്ട് പേരുടെയും ഏറ്റവും പുതിയ പരിശോധന ഫലങ്ങൾ നെഗെറ്റീവാണ്. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുടെ പരാതിപ്രകാരം ഇവർക്കെതിരെ കേസ് ചാർജ് ചെയ്തിട്ടുണ്ട്. അതേസമയം ഇയാൾ പോലീസുകാരോട് പരാതിപ്പെടാൻ എത്തിയോ, ഫോൺ ചെയ്തിരുന്നോ മുതലായ കാര്യങ്ങൾ ഉടൻ അന്വേഷിക്കുമെന്നും തീരുമാനമായി.  

Readers Comment

Add a Comment