Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലപ്പുറം നിലമ്പൂരിൽ നിന്നും ഉത്തരേന്ത്യയിലേക്ക് തൊഴിലാളികൾക്കായി ട്രെയിൻ ഉണ്ടെന്ന് വ്യാജ വാർത്ത പ്രചരണം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിലായി.എടവണ്ണ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സാകിര്‍ തുവ്വക്കാടിനെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്‌തത്.സമൂഹമാധ്യമമായ വാട്സ്ആപ്പിലൂടെ ട്രെയിൻ ഉണ്ടെന്ന് തൊഴിലാളികളെ കബളിപ്പിച്ചു കൊണ്ടുള്ള ശബ്‌ദ സന്ദേശമാണ് ഇയാൾ പ്രചരിപ്പിച്ചത്.ഇത് ശ്രദ്ധയിൽ പെട്ട പൊലീസ് ഉടൻ കേസ് എടുക്കുകയായിരുന്നു.
സംസ്ഥാനം കോവിഡ് ഭീതിയിൽ ഉള്ളപ്പോൾ ഇതുപോലുള്ള വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മലപ്പുറം ജില്ലാ കലക്ടറും എസ്പിയും വ്യക്തമാക്കിയിരുന്നു.അതേസമയം, കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.ഇതിനായി ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
23.71°C








