Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:30 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,kidnapped.child,trivandrum,railwaystation,i2inews

റെയിൽവേ സ്റ്റേഷനിലെ കൊറോണ ഡെസ്കിൽ ഫോം പൂരിപ്പിക്കുന്നതിനിടയിൽ നാഗ്പൂരിൽ നിന്നെത്തിയ കുടുംബത്തിലെ മൂന്ന് വയസ്സുകാരിയെ തട്ടികൊണ്ടുപോയ നാടോടിയെ അതിസാഹസികമായി കീഴടക്കി റെയിൽവേ പോലീസ്. തിരുവനന്തപുരത്ത് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതു  കണ്ട കുട്ടിയുടെ സഹോദരി നാടോടിക്ക് പിന്നാലെ ഓടുന്നത് കണ്ട റെയിൽവേ പൊലീസുകാരും ഇയാൾക്കു പിറകെ ഓടുകയായിരുന്നു. 
പൊലീസുകാർ ഓടി പിടിക്കുമെന്നായപ്പോൾ ഇയാൾ കുട്ടിയെ തീവണ്ടിക്കു മുന്നിലേക്ക് എറിയാൻ ശ്രമിച്ചു . ഇതിനിടെയിലാണ്  പൊലീസുകാർ കുഞ്ഞിനെ സാഹസികമായി രക്ഷിച്ചത് . പ്രതിയെ കീഴ്പ്പെടുത്തുന്നതിനിടെ എഎസ്ഐ ജയകുമാറിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തിരുനെൽവേലി സ്വദേശി മാരിയെയാണ് തമ്പാനൂർ സെൻട്രൽ റെയിൽവേ പൊലീസ് പിടികൂടിയത്.

 

Readers Comment

Add a Comment