Forecast Weather using OpenWeatherMap with PHP

Kerala

  • Friday 3:07 am
  • 19th April, 2024
  • Overcast Clouds
25.84°C25.84°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,mohanan vaidyar,police arrest,covid19,treatment,i2inews

സംസ്ഥാനം കൊറോണ ഭീതിയിൽ തുടരുന്ന സാഹചര്യത്തിൽ വ്യാജ ചികിത്സ നടത്തിയ മോഹനൻ വൈദ്യർ അറസ്റ്റിൽ.മോഹനൻ വൈദ്യർക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നൽകാനോ ലൈസൻസ് ഇല്ല എന്നത് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കോവിഡ് 19 രോഗം ചികിത്സിച്ച് ഭേദമാക്കുമെന്ന മോഹനൻ വൈദ്യരുടെ അവകാശവാദത്തെ തുടർന്ന്  തൃശ്ശൂരിലെ പരിശോധനാ കേന്ദ്രത്തിൽ റെയ്ഡ് നടന്നിരുന്നു.പൊലീസിന്‍റെയും ഡിഎംഒയുടെയും നേതൃത്വത്തിൽ തൃശ്ശൂർ രായിരത്ത് ഹെറിറ്റേജിലാണ് റെയ്ഡ് നടന്നത്.കൊവിഡ് 19ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.

മോഹനൻ വൈദ്യർ എന്ത് ചികിത്സയാണു നൽകുന്നതെന്ന് അറിയാൻ പൊലീസ് നേരിട്ട് എത്തി പരിശോധിച്ച സാഹചര്യത്തിൽ ആണ് ലൈസൻസ് ഇല്ലാതെ പരസ്യം നൽകി ആൾക്കാരെ വിളിച്ച് കൂട്ടിയതെന്ന്  കണ്ടെത്തുന്നതും പൊലീസ് അറസ്റ്റ് രേഘപെടുത്തിയതും.

Readers Comment

Add a Comment