Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 11:10 pm
  • 18th April, 2024
  • Overcast Clouds
30.82°C30.82°C
  • Humidity: 91 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,devananda,death,kerala police,forensic report,i2inews

കൊല്ലം: ഏഴ് വയസ്സുകാരി ദേവനന്ദ പുഴയിൽ മുങ്ങി മരിച്ചതാണെന്നുള്ള ഫോറൻസിക് റിപ്പോർട്ട് തള്ളി ബന്ധുക്കൾ.കുഞ്ഞിനെ കാണാതെ പോയതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് പറയുകയാണ് മാതാപിതാക്കൾ.അതിനാൽ സംഭവത്തിന്റെ സത്യാവസ്ഥക്കായി പൊലീസ് അന്വേഷണം ശക്തമായി തുടരുകയാണ്.കുട്ടിയെ കാണാതായത് മുതൽ മരണം വരെയുള്ള കാര്യങ്ങളിൽ അച്ഛനും അമ്മയ്ക്കും ഒരുപോലെ സംശയമുണ്ട്.മുങ്ങിമരണമെന്നുള്ള ഫോറൻസിക് റിപ്പോർട്ട് കൂടി വന്ന സാഹചര്യത്തിൽ ബന്ധുക്കൾ എത്രയും വേഗം പോലീസ് ഉദ്യോഗസ്ഥരെ കാണാൻ ആണ് തീരുമാനം.

നാട്ടുകാരും മരണത്തിൽ ദുരൂഹത ഉണ്ടെന്ന് പറയുന്ന നിലയിൽ പൊലീസ് അന്വേഷണവുമായി മുന്നോട്ടു പോകാൻ ആണ് തീരുമാനം.നാട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലും,സംശയമുള്ള ചിലരെയും പൊലീസ് ചോദ്യം ചെയ്‌തിട്ടുണ്ട്‌.എന്നാൽ ഫോറൻസിക് പരിശോധനാ ദിവസം അച്ഛൻ മൊഴി മാറ്റി പറഞ്ഞിരുന്നു.കുട്ടി വീട് വിട്ട് ഇതിനു മുന്നേയും പുറത്തു പോയിട്ടുണ്ടായിരുന്നു .മരണം സംഭവിക്കുന്ന ദിവസവും കുട്ടി 100 മീറ്റർ അകലെ ഉള്ള കടയിൽ ഒറ്റക്ക് എത്തി സോപ്പ് വാങ്ങിയതായി കടക്കാരനും മൊഴി നൽകിയിരുന്നു.

ചാത്തന്നൂർ എ സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.

Readers Comment

Add a Comment