Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തസ്‌ക്കരവിദ്യ ബിവറേജസ് ഔട്ട്‌ലെറ്റില്‍ പരീക്ഷിച്ച മിടുക്കന്മാര്‍ ഇങ്ങനെയൊരു അക്കിടി തീരെ പ്രതീക്ഷിച്ചുകാണില്ല! തിരുവനന്തപുരത്ത്, പട്ടം പ്‌ളാമൂട്ടിലെ ബിവറേജസ് കോര്‍പ്പറേഷന്‍ പ്രീമിയം ഔട്ട്‌ലെറ്റിന്റെ കാഷ് കൗണ്ടറിനു പിന്നിലെ ചുവരില്‍ 'കണ്ടവരുണ്ടോ' സ്‌റ്റൈലില്‍ ഇങ്ങനെ തസ്‌കരനായകന്മാരായി ഇരിക്കാനാണ് താടിക്കാരായ ഈ രണ്ടു സുന്ദരന്മാരുടെയും യോഗം.
തസ്‌ക്കരവിദ്യ ബിവറേജസ് ഔട്ട്‌ലെറ്റില്‍ പരീക്ഷിച്ച മിടുക്കന്മാര്‍ ഇങ്ങനെയൊരു അക്കിടി തീരെ പ്രതീക്ഷിച്ചുകാണില്ല! തിരുവനന്തപുരത്ത്, പട്ടം പ്‌ളാമൂട്ടിലെ ബിവറേജസ് കോര്‍പ്പറേഷന്‍ പ്രീമിയം ഔട്ട്‌ലെറ്റിന്റെ കാഷ് കൗണ്ടറിനു പിന്നിലെ ചുവരില്‍ 'കണ്ടവരുണ്ടോ' സ്‌റ്റൈലില്‍ ഇങ്ങനെ തസ്‌കരനായകന്മാരായി ഇരിക്കാനാണ് താടിക്കാരായ ഈ രണ്ടു സുന്ദരന്മാരുടെയും യോഗം.
ഉച്ചയ്ക്കു ശേഷം 3.30 കഴിഞ്ഞ സമയത്ത് ഔട്ട്‌ലെറ്റിനുള്ളിലെ നിരീക്ഷണ കാമറകളില്‍ പതിഞ്ഞ ചിത്രമാണ് ഈ കുറിപ്പിനൊപ്പം. പ്രീമിയം ഔട്ട്‌ലെറ്റ് ആയതുകൊണ്ട് നമുക്കു തന്നെ അകത്തുകയറി മദ്യശേഖരം കണ്ടു മനസ്സു നിറയ്ക്കാം, കുപ്പികള്‍ തൊട്ടുതലോടാം, ആവശ്യമുള്ളത് നേരിട്ട് കൈയിലെടുത്ത് കാഷ് കൗണ്ടറില്‍ ബില്ലടച്ച് കൊണ്ടുപോകാം... മേല്‍പ്പറഞ്ഞ ദിവസം, ഔട്ട്‌ലെറ്റിലെത്തിയ ഇവന്മാര്‍ ചെയ്തത് ഒന്നാന്തരം സിഗ്നേച്ചര്‍ ബ്രാന്‍ഡ് പ്രീമിയം വിസ്‌കി രണ്ടെണ്ണമെടുത്ത് കൂളായി മുങ്ങുകയാണ്. നിരീക്ഷണ കാമറകള്‍ ഒഴികെ മറ്റാരും സംഗതി തീരെ ശ്രദ്ധിച്ചില്ല.
മോഷണം നടന്ന് കുറേക്കഴിഞ്ഞേ കാഷ് കൗണ്ടറിലിരുന്നയാള്‍ അതോര്‍ത്തുള്ളൂ- അകത്തേക്കു കയറിപ്പോയ ഈ ചുള്ളന്‍ താടിക്കാരന്മാര്‍ പുറത്തേക്കു പോകുന്നത് കണ്ടില്ലല്ലോ! സ്‌റ്റോക്ക് നോക്കിയപ്പോള്‍ അവന്മാരെ മാത്രമല്ല, രണ്ടു മുന്തിയ കുപ്പി വിസ്‌കി ബോട്ടിലുകളും കാണാനില്ലെന്നു മനസ്സിലായി. സിസി ടിവി ക്യാമറ തപ്പി. ദാണ്ടെ നില്‍ക്കുന്നു, ആ വീരന്മാര്‍. ഷോറൂമിലെ കുപ്പിക്കാഴ്ചകള്‍ കണ്ടു നടക്കുന്നു, രഹസ്യം പറയുന്നു, ഇനിയെന്താ വേണ്ടത് എന്നു കൂലങ്കഷമായി ചിന്തിക്കുന്നു, കുപ്പി കൈയിലെടുക്കുന്നു.... പിന്നെ മാന്യമായി മുങ്ങുന്നു! എവിടെപ്പോയി കണ്ടുപിടിക്കാന്‍?
ആകെ ചെയ്യാവുന്നത് ദാ, ഇതു മാത്രമാണ്. സിസി ടിവി ക്യാമറാ ദൃശ്യങ്ങളുടെ പ്രിന്റ് എടുത്ത് കാഷ് കൗണ്ടറില്‍ ഒട്ടിച്ചുവച്ചു. വരുന്നവരും പോകുന്നവരുമൊക്കെ ചോദിക്കുന്നുണ്ട്: ഇതാരാ? സാധാരണ കടകളില്‍ ഗണപതിയും ശ്രീകൃഷ്ണനുമൊക്കെ മാലചാര്‍ത്തി ഇരിക്കുന്ന സ്ഥലത്ത്, കൃത്യം കാഷ് കൗണ്ടറില്‍ത്തന്നെയാണ് സ്ഥാനം. കഥ കേട്ട്, അമ്പമ്പട വീരന്മാരേ എന്ന് അമ്പരക്കുന്നവരാരും ഇവന്മാരെ എവിടെയും കണ്ടിട്ടില്ല. ദിവസങ്ങള്‍ ഇത്രയുമായില്ലേ... ഇനിയെങ്കിലും ഇവന്മാരെയാന്ന് തപ്പിയെടുത്ത് കൊടുക്കുമോ? അല്ലെങ്കില്‍പ്പിന്നെ മൊത്തം കുടിയന്മാര്‍ക്കും നാണക്കേടായിപ്പോകും... പ്‌ളീസ്!
33.82°C








