Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:33 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,crime,couples,rape,i2inews

മലയാളി ദമ്പതികളെ കൊട്ടിയൂർ അമ്പായത്തോടിന് സമീപമുള്ള ഷെഡിൽ കെട്ടിയിടുകയും,ഭാര്യയെ മൂന്ന് ദിവസത്തോളം പീഡിപ്പിക്കുകയും ചെയ്തെന്ന് പരാതി.ഇരുവരുടെയും പേരിലുള്ള നാലേക്കർ ഭൂമിയിലെ ഷെഡിൽ വെച്ചാണ് ഭാര്യക്ക് നേരെ ലൈംഗികാക്രമണം ഉണ്ടായത്.രണ്ടു ഷെഡുകളിലായി ഇരുവരെയും മൂന്ന് ദിവസത്തോളം കെട്ടിയിട്ടതിനു ശേഷം മർദിക്കുകയും,എ.ടി.എം. മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചു വാങ്ങുകയും ചെയ്‌തു.അതേ സമയം ഷെഡിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും സ്ത്രീ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയിൽ പറയുന്നു.

ഫെബ്രുവരി 19 ന് പുലർച്ചെ ഭർത്താവ് ഷെഡിൽ നിന്ന് രക്ഷപെട്ട് അടുത്ത വീട്ടിൽ എത്തി കാര്യങ്ങൾ അറിയിച്ചു.ഇയാൾ രക്ഷപെട്ടെന്ന് മനസിലായതോടെ പ്രതികൾ സ്ഥലം കാലിയാക്കി.സംഭവത്തിന് ശേഷം മുഖ്യമന്ത്രിക്കും ഇരിട്ടി ഡി.വൈ .എസ്.പിക്കും പരാതി നൽകിയതിനെ തുടർന്ന് കേരള പോലീസ് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. 

Readers Comment

Add a Comment