Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:20 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,son,mother,crime,i2inews

തൃശ്ശൂര്‍ മുല്ലശ്ശേരിയില്‍ മകന്‍ അമ്മയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചു.കുടുംബ വഴക്കിനെ തുടർന്നാണ് വാഴപ്പള്ളി പരേതനായ അയ്യപ്പക്കുട്ടിയുടെ ഭാര്യ വള്ളിയമ്മു (82)വിനെ മകൻ തീ കൊളുത്തിയത്.ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. വള്ളിയമ്മു രാവിലെ ചായ കുടിച്ച്‌ വീടിനു പുറത്തിറങ്ങിയതോടെ ഉണ്ണികൃഷ്ണന്‍ വീടിനരികില്‍ കരുതി വെച്ചിരുന്ന പെയിന്റ് തിന്നര്‍ എടുത്ത് വള്ളിയമ്മുവിന്റെ ദേഹത്തേക്ക് ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഉണ്ണികൃഷ്ണന്റെ ഭാര്യ നിലവിളിയിട്ട് കരയുന്നത് കേട്ട് നാട്ടുകാര്‍ എത്തി രക്ഷപ്പെടുത്തിയ വള്ളിയമ്മു ഇപ്പോൾ 70 ശതമാനത്തോളം പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.  സംഭവത്തില്‍ മകന്‍ ഉണ്ണികൃഷ്ണനെ (60) പാവറട്ടിയിലെ പോലീസ് അറസ്റ്റ് ചെയതു.

കുടുംബവഴക്കിനെ തുടര്‍ന്ന് ഇതിനു മുന്നേയും നിരന്തരമായി ഉണ്ണികൃഷ്ണന്‍ വള്ളിയമ്മുവിനെ  ഉപദ്രവിക്കാറുണ്ടായിരുനെന്നും നാട്ടുകാര്‍ പറഞ്ഞു.

 

 

Readers Comment

Add a Comment