Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:29 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,fir,murder,kerala police,i2inews

മാലിന്യം കളഞ്ഞതുമായി ബന്ധപ്പെട്ട  തർക്കത്തിൽ അഭിഭാഷകനെ തലയ്ക്കടിച്ച് കൊന്നു. പുത്തൻകാവ് സ്വദേശി എബ്രഹാം വർഗീസാണ് മരിച്ചത്. കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അയൽവാസികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രി 11.45 ഓടെയായിരുന്നു സംഭവം. പുത്തൻകാവിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്തു മാലിന്യം കളയാനായാണ് ഏബ്രഹാം പുറത്തു പോയത്. രാത്രി മാലിന്യം നിക്ഷേപിക്കാനെത്തിയതോടെ സമീപവാസികളുമായി തർക്കമുണ്ടായി. തുടർന്ന് ബൈക്കിൽ മടങ്ങിയ അഭിഭാഷകനെ പിന്തുടർന്നെത്തിയ രണ്ടുപേർ മർദിച്ച് കൊല്ലുകയായിരുന്നു. 

ഏറെ കഴിഞ്ഞും തിരിച്ചെത്താതിരുന്നപ്പോൾ വീട്ടുകാർ മൊബൈൽ ഫോണിലേക്കു വിളിച്ചു. ഫോൺ എടുത്തവർ പറഞ്ഞതു വാഹനത്തിനു മുന്നിൽ ഏബ്രഹാം വീണെന്നും താലൂക്ക് ആശുപത്രിയിൽ എത്തിച്ചെന്നുമാണ്. മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

 

 

 

Readers Comment

Add a Comment