Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:22 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,fir,infant death,madhurai,i2inews

തമിഴ്‌നാട്ടിലെ മധുരയില്‍ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി മാതാപിതാക്കൾ. എരിക്കിന്‍ പാല്‍ കൊടുത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെയും മുത്തച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു. വൈരമുരുകന്‍ -സൗമ്യ ദമ്പതികളാണ് വെറും 30 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആദ്യ പ്രസവത്തിലെ കുഞ്ഞ് പെണ്ണായിരുന്നു. രണ്ടാമതും സൗമ്യ പെൺകുഞ്ഞിനെ പ്രസവിച്ചതോടെയാണ് എരിക്കിൻ മരത്തിന്റെ ഇലയിൽനിന്നുള്ള കറ നൽകി കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. കുട്ടി മരിച്ച ശേഷം മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിട്ടു. മാര്‍ച്ച് രണ്ടാം തിയതി കുഞ്ഞിനെ കാണാനില്ലെന്ന വിവരം അയല്‍വാസികളുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നിയ ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തുകയും മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.  

Readers Comment

Add a Comment