Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:23 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,fir,murder case,vishnu,rss,i2inews

ഡിവൈഎഫ്‌ഐ വഞ്ചിയൂർ വിഷ്ണു വധകേസിലെ പ്രതി 12 വര്‍ഷത്തിന് ശേഷം പിടിയില്‍. ആർഎസ്എസ് നേതാവായ ആസാം അനിയാണ് പിടിയിലായത്. മുൻപ് ഇയാൾ വളരെക്കാലം ആസാമിൽ Rടട പ്രചാരകനായിരുന്നു. തിരുവനന്തപുരം മണികണ്‌ഠേശ്വരത്ത് നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്. 2008 ഏപ്രില്‍ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ വെട്ടിക്കൊല്ലുകയായിരുന്നു. കേസില്‍ ആകെ 16 പ്രതികളാണുണ്ടായിരുന്നത്. ആര്‍എസ്എസ്, ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുള്ളയാളാണ് ആസാം അനി. ശംഖുമുഖം എസിപിയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്. ഇന്ന് തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കും.

 

Readers Comment

Add a Comment