Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:22 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,devananda,death,forensic,i2inews

കൊല്ലം ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ച ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ന് ഫോറൻസിക് വിദഗ്ദർ വീട്ടിലെത്തി തെളിവെടുക്കും.കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന കേസിൽ വഴിത്തിരിവുണ്ടാക്കാൻ സഹായിക്കുമെന്ന് പൊലീസ് കരുതുന്നു.ദേവനന്ദ മുങ്ങി മരിച്ചു എന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത്.എന്നാൽ ഇതൊരു സാധാരണ മരണമായി കാണാൻ സാധിക്കാത്ത പക്ഷം അന്വേഷണം ഊർജിതമായി നടക്കണം.അതിനാൽ തന്നെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും അടക്കം നാല്‍പതോളം പേരുടെ മൊഴി പൊലീസ് ഇതിനോടകം എടുത്തു കഴിഞ്ഞു.

മരണത്തിൽ സംശയങ്ങൾ ഉണ്ടാക്കുന്ന ദുരൂഹതകൾ നില നിൽക്കെ കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്ന വാദത്തിലാണ് നാട്ടുകാരും ബന്ധുക്കളും.പക്ഷെ ഇന്‍ക്വിസ്റ്റ് തയാറാക്കിയപ്പോള്‍ കുട്ടിയുടെ ശരീരത്ത് മുറിപ്പാടുകളോ ബലപ്രയോഗം നടന്നതായോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.കുട്ടി ഒറ്റക്ക് ഇത്രെയും ദൂരം നടന്നു പോകേണ്ട സാഹചര്യം എന്താണന്നതിനെ പറ്റിയും കൂടുതൽ അന്വേഷണം നടത്തും.

Readers Comment

Add a Comment