Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:24 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumFIR,police team,arrested,chain snatching,i2inews

കടക്കാവൂർ : ആനത്തലവട്ടം കൊച്ചു പാലത്തിനു സമീപം വീട്ടു ജോലി കഴിഞ്ഞു പോയ സ്ത്രീയുടെ മാലയും പേഴ്‌സും  കവർന്ന പ്രതി പൊലീസ് പിടിയിൽ.വെള്ളിയാഴ്ച്ച ഉച്ചക്ക് 1:30 ന് ആണ് ആൾപാർപ്പില്ലാത്ത വഴിയിലൂടെ നടന്നു കൊണ്ടിരുന്ന സ്ത്രീയുടെ മാലയും പേഴ്‌സും കള്ളൻ ബൈക്കിലെത്തി കവർന്നത്.അഞ്ചുതെങ്ങ് കോട്ടുപുര സുനാമി കോളനിയിൽ സുനിലിന്റെ മകൻ കോക്കാൻ എന്ന് നാട്ടുകാർ വിളിക്കുന്ന സനലിനെയാണ് കടയ്ക്കാവൂർ സി.ഐ. എസ്. എം. റിയാസ്, എസ്. ഐ വിനോദ് വിക്രമാദിത്യൻ, എസ്.സി.പി.ഒ.മാരായ ബിനോജ്, ജുഗുനു, സന്തോഷ്, എന്നിവരടങ്ങിയ സംഘം പിടികൂടിയത് .

ആനത്തലവട്ടം സ്വദേശിയായ ലീലയുടെ മാലയും പണവും അടങ്ങിയ പേഴ്സാണ് പ്രതി മോഷ്ടിച്ചത്. അഞ്ചുതെങ്ങിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും, മൊബൈൽ മൊബൈൽ മോഷണ കേസ് ഉൾപ്പടെ നിരവധി കേസിലെ പ്രതി കൂടിയാണ് സനൽ. കടയ്ക്കാവൂർ അഞ്ചുതെങ്ങ് വർക്കല എന്നിവിടങ്ങളിലായി അഞ്ചോളം വാറണ്ടുകളും നിലവിലുണ്ട്. മോഷണ ശേഷം ഒളിവിൽ പോയ പ്രതി മോഷണ സ്വർണ്ണം വർക്കലയിലെ ഒരു ജുവലറിയിൽ വിൽക്കുകയും പകരം സ്വർണ്ണം വാങ്ങുകയും ചെയ്ത ശേഷം നാടുവിടാനുള്ള ശ്രമത്തിലിരിക്കെയാണ് പൊലീസ് പിടികൂടുന്നത്.

Readers Comment

Add a Comment