Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:28 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrumsaranya,babymurder,arrest,i2inews

കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ ശരണ്യയുടെ കാമുകൻ അറസ്റ്റിൽ. കൊലപാതക പ്രേരണാ കുറ്റത്തിനാണ് അറസ്റ്റ്.ഈ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്ന സാഹചര്യത്തിലുമാണ് അറസ്റ്റ് ഉണ്ടായത്. .തന്റെ കാമുകനായ നിതിന് ഇതിൽ പങ്കുണ്ടെന്ന് ശരണ്യ പോലീസിനോട് മൊഴി നൽകിയിരുന്നു.ഇതിനേ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി ശരണ്യയുടെ കാമുകനെ പോലീസ് ചോദ്യം ചെയ്തിരുന്നു.എന്നാൽ ഇരുവരും പറയുന്ന കാര്യങ്ങളിൽ വൈരുധ്യം അനുഭവപെട്ടതോടെ കൂടുതൽ തെളിവിനായി ഇവർ തമ്മിലുള്ള ഫേസ്ബുക്,വാട്ട്സ്ആപ് ചാറ്റുകൾ പോലീസ് പരിശോദിക്കുകയുണ്ടായി.ഇതിലൂടെ കൊലപാതകം നടക്കുന്ന തലേന്ന് ശരണ്യയെ കാണാൻ വീടിനടുത്ത് കാമുകൻ എത്തിയിരുനെന്നും,ദിവസങ്ങൾക്ക് മുൻപ് ബാങ്കിൽ വെച്ച് ഇരുവരും മണിക്കൂറുകളോളം സംസാരിച്ചതായും തെളിഞ്ഞു.ഇതോടെ കാമുകനെ പ്രതിചേർക്കുന്ന വിവരങ്ങൾ പോലീസ് ശേഖരിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. 

Readers Comment

Add a Comment