Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:32 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി അനുഷ പീറ്ററിന്റെ മരണത്തിൽ വൻ ദുരൂഹത. ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക വിലയിരുത്തൽ നടന്നെങ്കിലും തുടരന്വേഷണത്തിൽ പെൺകുട്ടി ബലാത്സംഘം ചെയ്യപ്പെട്ടിരുന്നു എന്ന് തെളിഞ്ഞതോടെ കേസ് കൂടുതൽ സങ്കീർണമായി. പെൺകുട്ടിയുടെ കാമുകനെയും നാല്‌ സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തു വരികയാണ്. അനുഷ മരിക്കുന്നതിന് തൊട്ടു മുൻപ് സുഹൃത്തുക്കളുമൊത്ത് വിനോദയാത്ര പോയതായി അടുത്ത സുഹൃത്തുക്കളുടെ മൊഴിയിൽ നിന്നും വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. 

കാമുകനുമായി പിരിഞ്ഞതിലുള്ള മനോവിഷമത്തിലാണ് അനുഷ ആത്മഹത്യ ചെയ്തതെന്നായിരുന്നു പ്രാഥമിക നിഗമനം. വെട്ടുകാട് പള്ളിയ്ക്ക് സമീപം താമസിച്ചിരുന്ന അനുഷയെ ശനിയാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം പട്ടത്ത് പെൺകുട്ടികൾക്കുള്ള വിദ്യാലയത്തിലാണ് അനുഷ പഠിച്ചിരുന്നത്.

Readers Comment

Add a Comment