Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, FIR, rape,  police, crime, i2inews

 സഭയ്ക്ക് പിന്നാലെ പൊലീസും ചതിച്ചു, വീട്ടിലെത്തി എന്നെ ലൈംഗീകമായി ഉപദ്രവിച്ച വൈദികനെ സംരക്ഷിക്കാനാണ് സഭയും പൊലീസും ഇപ്പോൾ ശ്രമിക്കുന്നത്. മനോജ് പ്ലാക്കൂട്ടത്തിലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വീട്ടമ്മ രംഗത്ത്. വയനാട് ചേവായൂരിൽ സിറോ മലബാർ സഭയിലെ വൈദികൻ ലൈംഗികമായി പീഡിപ്പിച്ച വീട്ടമ്മ പൊലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

വൈദികനെതിരെയുള്ള തന്റെ പരാതി താമരശ്ശേരി രൂപതാ ബിഷപ്പ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന് താൻ മൊഴി നൽകിയതോടെയാണ് പൊലീസ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതെന്നും വിദേശ മലയാളി കൂടിയായ വീട്ടമ്മ പറഞ്ഞു. അതോടൊപ്പം ഇരയായ തന്റെ ഭാര്യ പരാതിയുമായി സമീപിക്കുമ്പോൾ വേണ്ട പരിഗണന തങ്ങൾക്ക് ലഭിച്ചില്ലെന്ന് ഭർത്താവും പറഞ്ഞു. പ്രതികളുടെ മുൻപിൽ വച്ചാണ് പൊലീസ് മൊഴിയെടുത്തതെന്നും ഭർത്താവ് പറഞ്ഞു.സിറോ മലബാർ സഭയിലെ വൈദികനായ മനോജ് പ്ലാക്കൂട്ടത്തിൽ കോഴിക്കോട്ടെ വീട്ടിലെത്തി ബലാൽസംഗം തന്നെ ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഡിസംബർ നാലിനാണ് വിദേശ മലയാളിയായ വീട്ടമ്മ ചേവയൂർ പൊലീസിൽ പരാതി നൽകിയത്. 217 ജൂൺ പതിനഞ്ചിന് നടന്ന സംഭവത്തെക്കുറിച്ച് സഭയുടെയും ബിഷപ്പിന്റെയും സമ്മർദ്ദത്തെ തുടർന്നാണ് താൻ പുറത്തുപറയാതിരുന്നതെന്നും വീട്ടമ്മ മൊഴി നൽകിയിരുന്നു.

Readers Comment

Add a Comment