Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:30 am
  • 10th August, 2026
  • Overcast Clouds
22.92°C22.92°C
  • Humidity: 97 %
  • Wind: 1.09 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


അവിഹിതബന്ധം ആരോപിച്ച് മലയാളി യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. ദുബായി ജോലി ചെയ്തിരുന്ന വിദ്യ ചന്ദ്രൻ (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ഭർത്താവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പാർക്കിംഗ് സ്ഥലത്തുവച്ച് പട്ടാപകലായിരുന്നു സംഭവം. മൃതദേഹത്തിൽ നിരവധി തവണ കുത്തിമുറിവേൽപ്പിച്ചിട്ടുണ്ടെന്ന് ഗൾഫ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആക്രമണം നടന്ന് അരമണിക്കൂറിന് ശേഷം സഹപ്രവർത്തകരാണ് മൃതദേഹം കണ്ടത്. സംഭവ സ്ഥലത്തെത്തിയ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി മണിക്കൂറുകൾക്കകം തന്നെ പ്രതിയെ പിടികൂടാനായി. ഭാര്യയ്ക്കുണ്ടായിരുന്ന അവിഹിതബന്ധമാണ് കൊലപാതകത്തിന് പിന്നലെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ദുബായിൽ ജോലി ചെയ്തിരുന്ന ദമ്പതികൾ കേരളത്തിന്റെ മലബാർ മേഖലയിലെ കൊല്ലം എന്ന സ്ഥലത്തുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

'താൻ തന്നെയാണ് കൊല ചെയ്തത്. ഭാര്യ തന്നെ നാളുകളായി ചതിക്കുന്നു. വിദ്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ട്. ഇതു മനസിലാക്കിയ താൻ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് കുത്തിക്കൊല്ലുകയായിരുന്നു. കൊല ചെയ്യാൻ മുൻകൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നു'- ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് ഭർത്താവിനൊപ്പം വിസിറ്റ്ങ്ങ് വിസയിൽ ദുബായിൽ എത്തിയതാണ് വിദ്യ. ഈയടുത്താണ് ഒരു ജോലിയിൽ പ്രവേശിച്ചത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.

Readers Comment

Add a Comment