Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 16.5 കിലോ കഞ്ചാവ് പിടികൂടി. റെയിൽവേ പോലീസ് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പാച്ചല്ലൂർ സ്വദേശി അഭിരാജിനെ അറസ്റ്റ് ചെയ്തു.
വിശാഖപട്ടണത്ത് നിന്നുള്ള വിവേക് എക്സ്പ്രസ് ട്രെയിനിൽ തമ്പാനൂരിൽ വന്നിറങ്ങിയ യുവാവിൽ നിന്നാണ് 16.5 കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവുമായി വന്നിറങ്ങിയ പാച്ചല്ലൂർ സ്വദേശി അഭിരാജിനെ പ്രത്യേക പരിശീലനം നേടിയ നായ ജാക്കിനെ ഉപയോഗിച്ച് പിടികൂടുകയായിരുന്നു. ആന്ധ്രയിൽ നിന്നെത്തിച്ചതാണ് കഞ്ചാവ്. ഇത് മറ്റൊരാൾക്ക് കൈമാറാനായി വിശ്രമകേന്ദ്രത്തിൽ കാത്തിരിക്കവെയാണ് ഇയാൾ പിടിയിലായത്. റെയിൽവേ പോലീസ് സിഐ അസാദ് അബ്ദുൾ കലാമിൻറെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ.
പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 10 ലക്ഷത്തോളം രൂപ വില വരുന്നതാണ്. റെയിൽവേ സ്‌റ്റേഷൻ വഴി നിരന്തരം കഞ്ചാവ് കടത്തുന്നുവെന്ന പരാതി ലഭിച്ചതോടെയാണ് പോലീസ് പരിശോധന ഊർജിതമാക്കിയത്.
25.61°C








