Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:24 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

കാശ്മീരിൽ തീവ്രവാദികൾക്കൊപ്പം പിടിയിലായ ഡി.എസ്.പി ദേവീന്ദർ സിംഗിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. തെളിവെടുപ്പിനിടെ ദേവീന്ദറിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് എൻ.ഐ.എ സംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.

സ്ഥിരം മദ്യപാനിയായിരുന്ന ദേവീന്ദറിന് ഏറ്റവും പ്രിയപ്പെട്ടത് വീഞ്ഞായിരുന്നു.  ഡസൻ കണക്കിന് സ്ത്രീകളുമായി ദേവീന്ദറിന് ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകളും ഫോണിൽനിന്ന് അന്വേഷണ സംഘം കണ്ടെത്തി. ചോദ്യം ചെയ്യലിനിടെ താൻ സെക്‌സിന് അടിമയാണെന്നും ദിവസേന വയാഗ്ര കഴിച്ചിരുന്നുവെന്നും ദേവീന്ദർ വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

പണത്തോടുള്ള ആർത്തിയും ആഡംബര ജീവിതവുമാണ് ദേവീന്ദറിനെ തീവ്രവാദി സംഘത്തിൽ എത്തിച്ചത്. അത്യാഡംബരം നിറഞ്ഞ രണ്ട് വീടുകളാണ് ദേവീന്ദറിനുള്ളത്. ഇതിന് പുറമെ ശ്രീനഗറിലെ ആർമി കേന്ദ്രത്തോട് ചേർന്ന് ദേവീന്ദർ കോടികൾ ചിലവഴിച്ച് മറ്റൊരു വീടും നിർമിക്കുന്നുണ്ട്. കൂടാതെ രണ്ട് പെൺമക്കൾ ബംഗ്ലാദേശിൽ മെഡിക്കൽ വിദ്യാർത്ഥികളാണ്. മകൻ പഠിക്കുന്നത് ശ്രീനഗറിലെ ഉന്നത സ്‌കൂളിലും ആണ്. ഇതിനുള്ള പണം കണ്ടെത്താനുള്ള വഴിയായും ദേവീന്ദർ തീവ്രവാദത്തെ ഉപയോഗിച്ചു. ദേവീന്ദർ ഇപ്പോഴും ജുഡിഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.

Readers Comment

Add a Comment