Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:28 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരത്ത്  ഉത്സവപറമ്പില്‍ ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം ഒരാള്‍ക്ക് വെട്ടേറ്റു. നിരവധി പേരെ മര്‍ദ്ദിച്ചു. ആനൂപ്പാറ പാറവിളവീട്ടില്‍ സതീശനാ(46)ണ് മര്‍ദ്ദനമേറ്റത്. ഇടയ്‌ക്കോട് പൂവത്തറതെക്കത് ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടുന്ന ഗുണ്ടാസംഘം അക്രമം നടത്തിയത്. ക്ഷേത്രത്തിലെ ഉത്സവ സമാപന ദിവസമായ ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. പ്രമാദമായ കൊലക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള ചിലര്‍ ക്ഷേത്ര പറമ്പിലുള്ളത് തദ്ദേശവാസികള്‍ തിരിച്ചറിഞ്ഞിരുന്നു. പിടിച്ച് പറി, മാലമോഷണ കേസുകളിലെ പ്രതികളും ഇക്കൂട്ടത്തിലുണ്ടായിരുന്നതിനാല്‍ ഉത്സവകമ്മിറ്റി ഭാരവാഹികള്‍ ഇവരെ നിരീക്ഷിച്ച് വരുകയായിരുന്നു. നാടന്‍പാട്ട് ആരംഭിച്ചതോടെ സ്‌റ്റേജിന് വശത്തായി മാറി നിന്ന് നൃത്തം ചെയ്തിരുന്ന ചെറുപ്പക്കാര്‍ക്കിടയിലേക്ക് അക്രമി സംഘം ഒത്തുചേര്‍ന്നു. തമ്മിലടിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കുവാനുള്ള സാധ്യത കണക്കിലെടുത്ത് ഉത്സവകമ്മിറ്റി ഭാരവാഹികള്‍ എത്തി നിയന്ത്രിക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഗുണ്ടാ സംഘം അക്രമം അഴിച്ച് വിട്ടു. കയ്യില്‍ കിട്ടിയവരെയെല്ലാം മര്‍ദ്ദിച്ചു. വടിവാളും വെട്ടുകത്തിയും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ എടുത്ത് വീശിയതോടെ ഈ ഭാഗത്ത് നിന്നവര്‍ പലവഴിക്ക് ഓടി. അക്രമികളെ ഭയന്ന് റോഡിലേക്ക് ഓടിയിറങ്ങിയ സതീശനെ പിന്നാലെയെത്തിയ അക്രമികള്‍ വെട്ടി വീഴ്ത്തി. തലയിലും തോളിലും വെട്ടേറ്റു. അക്രമികള്‍ പോയതിന് ശേഷം സതീശനെ സ്വകാര്യ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. ചികിത്സയില്‍ കഴിയുന്ന സതീശന്‍ അപകടാവസ്ഥ തരണം ചെയ്തു.

ശ്രീകാര്യം രാജേഷ് വധക്കേസിലെ പ്രതി ഉള്‍പ്പെടെയുള്ളവരാണ് അക്രമികള്‍. സംഘത്തിലെ ഒരാള്‍ ഒഴികെയുള്ളവരെല്ലാം പുറത്ത് നിന്നുള്ളവരാണ്. ആറ്റിങ്ങല്‍, മംഗലപുരം, പോത്തന്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരവധി പിടിച്ച് പറി, അക്രമ കേസുകളിലെ പ്രതികളാണ് ആക്രമണ നടത്തിയ ഗുണ്ടാസംഘം.

Readers Comment

Add a Comment