Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:18 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമ്മയെ കൊലപ്പെടുത്തി, സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞ യുവതി അറസ്റ്റിൽ. സോഫ്റ്റ്‌വെയർ എഞ്ചിനിയറായ അമൃത(33)​യും കാമുകനുമാണ് അറസ്റ്റിലായത്. ആൻഡമാനിലെ പോർട്ട് ബ്ലേയറിൽ നിന്നാണ് ഇവർ പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ച അമ്മ നിർമലയെ കുത്തി കൊലപ്പെടുത്തുകയും സഹോദരൻ ഹരീഷിനെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത ശേഷം യുവതി കാമുകനൊപ്പം നാടുവിടുകയായിരുന്നു. ഇവർ ബംഗളൂരു വിമാനത്താവളത്തിലെത്തിയ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് യുവതിയെ പിടികൂടിയത്. ഇരുവരും ആൻഡമാനിൽ ഉല്ലസിക്കുന്നതിനിടയിലാണ് അറസ്റ്റിലാകുന്നത്. ഇന്നോ നാളെയോ പ്രതികളെ ബംഗളൂരുവിൽ എത്തിക്കുമെന്ന് വൈറ്റ്ഫീൽഡ് ഡി.സി.പി അറിയിച്ചു. യുവതിയുടെ സഹോദരൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Readers Comment

Add a Comment