Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:16 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

വീടിന് മുകളിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം പോത്തുകൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉപ്പട സ്വദേശി അരുൺ പിടിയിലായത്.

സിവിൽ എൻജിനീയറിംഗ് ബിരുദധാരിയാണ് അരുൺ. വീടിന് മുകളിൽ യുവാവ് കഞ്ചാവ് വളർത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസെത്തി പരിശോധിക്കുകയായിരുന്നു. ഈ സമയത്ത് പ്രതി വീട്ടിലുണ്ടായിരുന്നു. പൊലീസ് വീടിന് മുകളിലേക്ക് കയറിയപ്പോൾ അരുൺ കഞ്ചാവ് ചെടികൾ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടിച്ചു മാറ്റി. 59 കഞ്ചാവ് ചെടികളാണ് ഇയാൾ ടെറസിൽ നട്ടുപിടിപ്പിച്ചിരുന്നത്.

അരുൺ കഞ്ചാവ് വിൽപന നടത്തുന്നതായി നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഒരിക്കൽ കഞ്ചാവ് ഉപയോഗിക്കുന്നതിനിടയിൽ പൊലീസ് പിടികൂടിയിട്ടുമുണ്ട്. പോത്തുകല്ല് സ്‌പെഷൽ വില്ലേജ് ഓഫീസർ കെ.വി.ശ്രീനിവാസന്റെ സാന്നിധ്യത്തിലാന്ന് കഞ്ചാവ് ചെടികൾ പരിശോധിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.

Readers Comment

Add a Comment