Breaking News
- സംസ്ഥാനത്ത് ഇന്ന് 5005 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷനുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിനേഷന് സ്വീകരിച്ചത്
Your Comment Added Successfully!

മാധ്യമപ്രവർത്തകൻ കെ. എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കുറ്റപത്രം സമർപ്പിച്ചു. ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. ശ്രീരാമിനോടൊപ്പമുണ്ടായിരുന്ന വഫ ഫിറോസാണ് രണ്ടാം പ്രതി. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനം ഓടിച്ചുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 66 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. നൂറു സാക്ഷികളും ഉണ്ട്. അതിനു പുറമേ 75 തൊണ്ടിമുതലുകളും പൊലീസ് ഹാജരാക്കിയിട്ടുണ്ട്.
സംഭവത്തിൽ ശ്രീരാമിനെ രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായതെന്ന് ആരോപണമുന്നയിച്ചിരുന്നു. മദ്യപിച്ചുവെന്ന് വ്യക്തമായിട്ടും ശ്രീരാമിന്റെ രക്തപരിശോധന വൈകിപ്പിച്ചു. അപകടം നടന്ന വെള്ളയമ്പലം-മ്യൂസിയം റോഡിൽ സി.സി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും സംഭവം ദിവസം അവ പ്രവർത്തിച്ചില്ലെന്നാണ് പൊലീസിന്റെ വാദം. കേരളപത്രപ്രവർത്തക യൂണിയൻ നൽകിയ പരാതിയിന്മേൽ പ്രതിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.