Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:26 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി മുബീനിനെ റിമാൻഡ് ചെയ്തു. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മുബീനിനെ വിയ്യൂർ ജയിലിലേക്ക് മാറ്റും. എസ്ഡിപിഐ പ്രവർത്തകനായ മുബീൻ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തയാളാണ്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ചോദ്യം ചെയ്യലില്‍ മുബീൻ വ്യക്തമാക്കിയതായി പോലീസ് പറഞ്ഞിരുന്നു. എസ്ഡിപിഐ പ്രവർത്തകനായ നസീബിനെ ആക്രമിച്ചതാണ് നൗഷാദിന്റെ കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നൽകി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചാവക്കാട് പുന്ന സെന്ററിൽ വെച്ച് ബൈക്കുകളിലെത്തിയ സംഘം നൗഷാദിനെ ആക്രമിച്ചത്. നൗഷാദ് ഉൾപ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ ആശുപത്രിയിൽ വച്ച് നൗഷാദ് മരിക്കുകയായിരുന്നു.

Readers Comment

Add a Comment