Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:27 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,acid attack, i2inews , FIR,

പത്തനംതിട്ട: മുൻ വൈരാഗ്യത്തിന്റെ പേരിൽ അടൂരിൽ യുവാവിന് നേരേ അയൽവാസിയുടെ ആസിഡ് ആക്രമണം. പള്ളിക്കൽ ഇളംപള്ളിൽ ചിക്കൻചിറമലയിൽ ചരുവിള പുത്തൻവീട്ടിൽ അഭിലാഷിന്(25) നേരെയാണ് ആസിഡാക്രമണം ഉണ്ടായത്.

മുഖത്തും കണ്ണിനും ശരീരത്തിന്റെ പലഭാഗത്തുമായി ആസിഡ് വീണ് അഭിലാഷിന് ഗുരുതര പരിക്കേറ്റ അഭിലാഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ അയൽവാസിയായ ചിക്കൻചിറമലയിൽ വിദ്യാഭവനിൽ വിശ്വംഭരനെ(44) അടൂർ പൊലീസിസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി അഭിലാഷിന്റെ വീടിന് സമീപത്ത് കുപ്പിയിൽ ആസിഡുമായി ഒളിച്ചിരുന്ന വിശ്വംഭരൻ അഭിലാഷിന് നേരെ ഒഴിക്കുകയായിരുന്നു.
മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അഭിലാഷിന്റെ സുഹൃത്തുക്കളും വിശ്വംഭരനും കുറച്ചുനാൾ മുൻപ് വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് ആക്രമണം നടത്തിയതെന്ന് പ്രതി മൊഴി നൽകി.
.

Readers Comment

Add a Comment