Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:28 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Sriram Venkitaraman IAS officer

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ എഫ് ഐ ആർ പുറത്തുവിടാതെ കേരളപോലീസ്. ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിനെതിരേ കേസെടുത്തത് ശ്രീറാമിനെതിരേയുള്ള കേസ് ദുർബലമാക്കാനാണ് പോലീസ് നീക്കമെന്നുമാണ് ആക്ഷേപമുയരുന്നത്. കേസ് രജിസ്റ്റർ ചെയ്താൽ എഫ് ഐ ആർ കേരള പോലീസിന്റെ ഔദ്യാഗിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കുക പതിവാണ്. എന്നാൽ ശനിയാഴ്ച രാവിലെ തന്നെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് വ്യക്തമാക്കുമ്പോഴും ഒരു ദിവസം പിന്നിട്ടിട്ടും എഫ് ഐ ആർ പുറത്തുവിടാത്തത് കേസിന്റെ വിവരങ്ങൾ മറച്ചുവെയ്ക്കാനാണെന്നും ആക്ഷേപം ഉയരുന്നു. അതേ സമയം കേസിൽ ദൃക്സാക്ഷിമൊഴികൾ മാറ്റി നിർത്തിയാൽ മദ്യലഹരിയിൽ വാഹനം ഓടിച്ച ശ്രീറാമാണ് അപകടമുണ്ടാക്കിയതെന്ന് മജിസ്ട്രേറ്റിന്റെ അടുത്ത് രഹസ്യമൊഴി നൽകിയത് വഫ ഫിറോസാണ്. അതിനാൽ തന്നെ ഇവരെ സാക്ഷിപട്ടികയിൽ ഉൾപ്പെടുത്താതെ രണ്ട് വകുപ്പുകൾ ചുമത്തി പ്രതിയായി ചേർത്തു. കേസ് കോടതിയിലെത്തുമ്പോൾ ഈ മൊഴി പ്രസക്തമല്ലാതാകുകയുംവഫ ഫിറോസിന്റെ മൊഴി കൂട്ടുപ്രതിയുടെ മൊഴിയായി മാത്രമേ കണക്കാക്കാൻ കഴിയൂ. ഇത് കേസ് ദുർബലപ്പെടുമെന്നാണ് നിയമവിദഗ്ധർ വ്യക്തമാക്കുന്നത്. ഗുരുതരമായ പരിക്കുകളില്ലെങ്കിൽ പോലും സ്വകാര്യ ആശുപത്രിയിൽ തുടരുന്നത് ജയിൽവാസം ഒഴിവാക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Readers Comment

Add a Comment