Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:09 am
  • 19th April, 2024
  • Overcast Clouds
25.68°C25.68°C
  • Humidity: 94 %
  • Wind: 0.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ (21) മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ പൊലീസ് കണ്ടെത്തി. ദുബായിലെ സോഫ്റ്റ് വെയർ എൻജിനീയറുമായി വിവാഹമുറപ്പിച്ചിരുന്ന അപർണയെ വിവാഹത്തിന് 15 ദിവസം മുൻപാണ് കാണാതായത്. സത്യസരണിയിൽ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയപ്പോഴാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മലപ്പുറം സ്വദേശി ആഷിക്കുമായുള്ള അപർണയുടെ വിവാഹം മഞ്ചേരി നഗരസഭയിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖകളും കണ്ടെടുത്തു. മതപഠനത്തിനായി അവിടെ തുടരുകയാണെന്ന് അപർണ പൊലീസിന് മൊഴിനൽകി.സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. അപർണയെ തിരിച്ചെത്തിക്കണമെന്ന് അമ്മ മിനി വിജയൻ എ.ഡി.ജി.പി ബി.സന്ധ്യക്ക് പരാതിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അപർണയ്ക്ക് പാസ്‌പോർട്ട് എടുത്തതായി സംശയമുള്ളതിനാൽ രാജ്യം വിടുന്നത് തടയണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യസരണിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ എഴുപത് ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതംമാറ്രിയതിന്റെ രേഖകളും പിടിച്ചെടുത്തു. മതപഠനത്തിനായാണ് പെൺകുട്ടികളെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് സത്യസരണി അധികൃതരുടെ വിശദീകരണം.

Readers Comment

Add a Comment