Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:30 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളിലൊരാള്‍ പോലീസിന്‍റെ പിടിയിലായി. എസ്ഡിപിഐ പ്രവര്‍ത്തകനും ചാവക്കാട് നാലാംകല്ല് സ്വദേശിയുമായ മുബീന്‍ ആണ് പിടിയിലായത്. രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകനായ നസീബിനെ നേരത്തെ നൗഷാദിന്റെ സംഘം ആക്രമിച്ചതുൾപ്പെടെയുള്ള സംഭവങ്ങൾ വൈരാഗ്യത്തിന് കാരണമായി. മറ്റ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ മുബീൻ നൽകിയിട്ടുണ്ട്. മുമ്പ് രണ്ട് തവണ നൗഷാദിനെ വധിക്കാൻ ശ്രമം നടത്തിയെങ്കിലും
പരാജയപ്പെട്ടു. പ്രാദേശിക എസ്ഡിപിഐ നേതൃത്വത്തിന്‍റെ അറിവോടെയാണ് ആക്രമണം നടന്നതെന്നും മുബീന്‍ പറഞ്ഞു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത മുബീന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ സ്ഥലത്തെ റൗഡിയാണെന്നും പോലീസ് പറഞ്ഞു. ജൂലൈ 30നാണ് ചാവക്കാട് പുന്നയില്‍ നൗഷാദ് ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. വൈകീട്ട് 6.30 മണിയോടെ ഏഴ് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു.

Readers Comment

Add a Comment