Breaking News
- സംസ്ഥാനത്ത് ഇന്ന് 5005 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷനുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള് പൂര്ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യദിനം 8062 ആരോഗ്യ പ്രവര്ത്തകരാണ് വാക്സിനേഷന് സ്വീകരിച്ചത്
Your Comment Added Successfully!

തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയുടെ കൈയിൽ നിന്നും കത്തി പിടിച്ചു വാങ്ങുന്നതിനിടെ പൊലീസുകാരന്റെ കൈക്ക് പരിക്ക്. പൊലീസുകാരന്റെ കയ്യുടെ ഞരമ്പ് മുറിഞ്ഞു. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം നടന്നത്.
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പൊലീസ്കാരൻ അജി (40) പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി.
സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന കത്തിയാണ് പ്രതിയുടെ കയ്യിലെത്തിയത്. ഈ കത്തിയെടുത്ത് പ്രതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിടെ നടത്തിയ മൽപ്പിടുത്തത്തിനിടെയാണ് പൊലീസ്കാരന്റെ വലത് കൈക്ക് പരിക്കേറ്റത്. എന്നാൽ സംഭവം നിസാരവത്കരിച്ച് മൂടി വെയ്ക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്നും ശ്രമം നടക്കുന്നുണ്ട്.