Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:28 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭാര്യയെ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തി, അവരുടെ അമ്മയെ ക്രൂരമായി ബലാത്സംഗം ചെയ്ത ഇരുപത്തിയേഴുകാരന്‍ അറസ്റ്റിലായി. ഇരയായ സ്ത്രീയുടെ മകളെ ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി, ഭാര്യാഗൃഹത്തിലെത്തിയ യുവാവ് ഭാര്യയുടെ അമ്മയെ വീട്ടില്‍ നിന്നു മാറി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും, ബലംപ്രയോഗിച്ച് പൂര്‍ണ നഗ്നയാക്കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു. ഹൈദരാബാദിലെ ബാലാപൂരിലാണ് സംഭവം.

പീഡന വിവരം പുറത്തു പറഞ്ഞാല്‍ മകളെ ഉപേക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവരുടെ അമ്മയെ ഇയാള്‍ ക്രൂരമായ ലൈംഗിക കേളികള്‍ക്ക് ഇരയാക്കിയത്. പീഡനത്തില്‍ അവശയായ സ്ത്രീയെ വീട്ടിലെത്തിച്ച ശേഷം ഇയാള്‍ കടന്നുകളയുകയും ചെയ്തു. എന്നാല്‍, ഭീഷണി വകവയ്ക്കാതെ സ്ത്രീ പൊലീസില്‍ പരാതിപ്പെട്ടതോടെ പ്രതി കുരുക്കിലായി. ഭാര്യയുടെ മുന്നില്‍ വച്ചുതന്നെയാണ് ഭാര്യാമാതാവിനെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Readers Comment

Add a Comment