Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:23 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, Rape, FIR, i2inews

കോഴിക്കോട് കൊടിയത്തൂരില്‍ സിഗരറ്റില്‍ ലഹരി മരുന്ന് നല്‍കി വിദ്യാര്‍ത്ഥിനിയെ പത്തൊമ്പതുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചു. മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി പ്ലസ്ടു വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായിട്ടുണ്ട്. രക്ഷിതാക്കളുടെ പരാതിയില്‍ ചെറുവാടി സ്വദേശി സി.ടി അഷ്റഫിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.

എന്‍.ഐ.ടി പരിസരത്തുള്ള സ്കൂളിലെ ബാത്ത്റൂമില്‍ നിന്ന് പുക വരുന്നത് കണ്ട വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ വിവരം അറിയിച്ചതോടെയാണ് പീഡനത്തിന്റെ ചുരുളഴിഞ്ഞത്. അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി പുകവലിക്കുന്നത് കണ്ടു. മാതാപിതാക്കളെ വിളിച്ച് വരുത്തിയതിന് ശേഷം അധ്യപകര്‍ സംസാരിച്ചപ്പോഴാണ് ലഹരി നല്‍കിയ ആളെക്കുറിച്ചും, പീഡനത്തിന് ഇരയായതിനെപറ്റിയും പെണ്‍കുട്ടി പറഞ്ഞത്.ഇതോടെ മാതാപിതാക്കള്‍ മുക്കം പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 19 കാരനായ സി.ടി അഷ്റഫ് പിടിയിലായത്. ഓട്ടോമൊബൈല്‍ വിദ്യാര്‍ത്ഥിയായ അഷ്റഫ് ലഹരി നല്‍കിയ കാര്യവും പീഡിപ്പിച്ച കാര്യവും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളും, എൻ.ഐ.ടി പരിസരവും കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപനയിലെ പ്രധാന കണ്ണിയാണ് അഷ്റഫെന്ന് പോലീസ് അറിയിച്ചു.

Readers Comment

Add a Comment