Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:28 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

കളിയിക്കാവിളയിൽ എ.എസ്.ഐയെ വെടിവച്ചു കൊന്ന കേസിലെ പ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിനുള്ള തെളിവുകൾ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.. പൊലീസ് കസ്റ്റഡിയിൽ വിട്ടാൽ പ്രതികൾ കൊല്ലപ്പെട്ടേക്കുമെന്ന് പ്രതിഭാഗം വാദിച്ചു. ഇതോടെ കസ്റ്റഡി അപേക്ഷയിലെ വിധി പറയുന്നത് നാളത്തേക്ക് മാറ്റി.

കനത്ത സുരക്ഷയിലാണ് മുഖ്യപ്രതികളായ അബ്ദുൽ ഷമീമിനെയും തൗഫീഖിനെയും നാഗർകോവിൽ ജില്ലാകോടതിയിലെത്തിച്ചത്. തീവ്രവാദ ബന്ധം ഉൾപ്പെടെ സംശയിക്കുന്നതിനാൽ ചോദ്യം ചെയ്യലിനും തെളിവു ശേഖരണത്തിനുമായി 28 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കൊലപാതക കുറ്റം സമ്മതിച്ചതിനൊപ്പം രാജ്യദ്രോഹ പ്രവർത്തനം നടത്തുന്ന സംഘടനകളുമായി ഇരുവർക്കും പങ്കുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.പ്രതികൾക്കായെത്തുന്ന അഭിഭാഷകരെ തടയുമെന്ന അഭ്യൂഹങ്ങൾക്കിടയിലും മധുരയിൽ നിന്ന് അഭിഭാഷകർ ഹാജരായി. പ്രതികളെ കസ്റ്റഡിയിൽ വിട്ടാൽ ജീവന് ഭീഷണിയുണ്ടന്നും യു.എ.പി.എ ചുമത്താൻ തെളിവി‌ല്ലെന്നും പ്രതിഭാഗം വാദിച്ചു. ഇതൊടെയാണ് ചൊവ്വാഴ്ച വൈകിട്ട് 3ന് വിധി പറയാൻ കോടതി തീരുമാനിച്ചത്. പ്രതികളെ തിരുനെൽവേലി ജയിലിലേക്കു മാറ്റി. പ്രതിയായ തൗഫീഖിന്റെ അമ്മ കോടതിയിലെത്തിയിരുന്നു. മകനെ പൊലീസ് വെടിവച്ച് കൊല്ലുമോയെന്ന് ഭയപ്പെടുന്നതായും അമ്മ പറഞ്ഞു. പ്രതികൾക്കായി ബന്ധുക്കൾ ഹേബിയസ് കോർപ്പസ് ഹർജിയും സമർപ്പിച്ചു.

Readers Comment

Add a Comment