Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:43 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, heroin, drugs, pakistan, punjab, crime, i2inews

പഞ്ചാബില്‍ പരിശോധനക്കിടെ പാകിസ്താനില്‍ നിന്നും എത്തിച്ച ഹെറോയിന്‍ പിടികൂടി. 20 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു.

സത്‌നം സിംഗ്, ഗുര്‍പ്രീത് സിംഗ് എന്നിവരില്‍ നിന്ന് 4 കിലോ ഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഇരുവരും ഫിറോസ്പൂര്‍ സ്വദേശികളാണ്. പാകിസ്താന്‍ പൗരനായ റിയാസ് ചച്ച എന്നയാളാണ് ഇവര്‍ക്ക് ഹെറോയിന്‍ വിതരണം ചെയ്തത്. മംമ്‌ഡോത് മേഖലയില്‍ നിന്നും കാറില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിക്കവേയാണ് ഇരുവരേയും പഞ്ചാബ് പോലീസ് പിടികൂടിയത്.ജനുവരി 6,7 തീയതികളിലായാണ് ഗുര്‍പ്രീത് സിംഗിന് ഹെറോയിന്‍ ലഭിക്കുന്നത്. പാക് അതിര്‍ത്തിക്ക് സമീപമായി 5 കിലോ ഗ്രാം ഹെറോയിന്‍ ഗുര്‍പ്രീത് സിംഗിനായി സൂക്ഷിച്ചിരുന്നു. പാകിസ്താന്‍ കള്ളക്കടത്തുകാരുമായി രണ്ട് പേര്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.

Readers Comment

Add a Comment