Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:22 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം കാഞ്ഞിരംകുളത്ത് ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു.പുല്ലുവിള സ്വദേശി ഷൈനിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് നിധീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ സ്ഥലത്ത് എത്തിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.

മരിച്ച ഷൈനി നാല് മാസം ഗര്‍ഭിണിയാണ്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. കൈ കാലുകള്‍ ബന്ധിച്ച് കഴുത്തില്‍ ഷാള്‍ മുറുക്കി ക്രൂരമായാണ് ഷൈനിയെ കൊലപ്പെടുത്തിയത്. നിധീഷ് തന്നെയാണ് കൊലപാതക വിവരം പൊലീസിനെ ഫോണില്‍ വിളിച്ച് അറിയിക്കുന്നത്. പൊലീസെത്തി നിധീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ശേഷമാണ് നാട്ടുകാര്‍ സംഭവമറിയുന്നത്.

തുടര്‍ന്നാണ് നിധീഷിനെ സ്ഥലത്തേക്ക് തന്നെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. അതേസമയം എന്താണ് കൊലപാതക കാരണമെന്ന് വ്യക്തമല്ല.

Readers Comment

Add a Comment