Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:26 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

20 കോടിയുടെ മയക്കുമരുന്ന് കടത്ത് കേസിൽ തെളിവെടുപ്പിനിടെ രക്ഷപ്പെട്ട പ്രതിയെ ജീവൻ പണയം വെച്ചും സാഹസികമായി പിടികൂടിയ എക്സൈസ് ഉദ്യോഗസ്ഥരെ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ അഭിനന്ദിച്ചു.
ബംഗളുരുവിൽ തെളിവെടുപ്പിനു കൊണ്ടുപോയപ്പോഴാണ് ജൂലായ് നാലിന്
കേസിലെ പ്രതി ജോർജ്കുട്ടി ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നു കളഞ്ഞത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ  വേരുകളുള്ള മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയാണ് ഇയാൾ.
എക്സൈസ് കമീഷണറുടെ സംസ്ഥാന സ്പെഷ്യൽ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെയും മലപ്പുറം എൻഫോഴ്സ്മെന്റ് സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
എക്സൈസ് സംഘത്തിനു നേരെ പ്രതി വെടിവച്ചെങ്കിലും ഉദ്യോഗസ്ഥർ ധീരമായി ഇയാളെ കീഴടക്കുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ മനോജിന് വെടിയേറ്റു.

മയക്കുമരുന്ന് മാഫിയക്കെതിരെ അതിശക്തമായ നടപടി തുടരും. തോക്കും ആയുധങ്ങളും പ്രയോഗിച്ച് ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്താനാവില്ല.
വെടി വച്ചിട്ടും പിന്തിരിയാതെ പ്രതിയെ പിടിച്ച എല്ലാ ഉദ്യോഗസ്ഥരെയും സംസ്ഥാന സർക്കാരിനു വേണ്ടി അഭിനന്ദിക്കുന്നു. ലഹരി മാഫിയയെ തുടച്ചു നീക്കാനുള്ള നടപടികൾക്ക് സർക്കാരിന്റെ പൂർണ പിന്തുണ ഉണ്ടായിരിക്കും.

Readers Comment

Add a Comment