Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:29 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i g s sreejith

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന്‍റെ സംസ്ഥാനതല നോഡല്‍ ഓഫീസറായി തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിനെ നിയോഗിച്ചു. അതത് ജില്ലാ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോകളിലെ ഡിവൈ.എസ്.പി അഥവാ അസിസ്റ്റന്‍റ് കമ്മീഷണര്‍ ജില്ലാ തലത്തിലെ നോഡല്‍ ഓഫീസറായിരിക്കും. പോലീസ് സ്റ്റേഷന്‍ തലത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കായിരിക്കും നോഡല്‍ ഓഫീസറുടെ ചുമതല.  
കുട്ടികളുടെ അശ്ലീലചിത്രങ്ങളും ദൃശ്യങ്ങളും സൈബര്‍ ലോകത്ത് പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിനായി  ദേശീയ ആഭ്യന്തര മന്ത്രാലയമാണ് സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന് രൂപം നല്‍കിയത്.  സൈബര്‍ കുറ്റകൃത്യങ്ങളുടെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, പരാതികള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ പോലീസ്  സ്റ്റേഷനിലേയ്ക്ക് സ്വയം അയച്ചുകൊടുക്കല്‍, പരാതികളുടെ നിലവിലെ സ്ഥിതി  ഓണ്‍ലൈനായി വിലയിരുത്തല്‍, ബന്ധപ്പെട്ട സ്റ്റേഷന്‍ പരിധിയിലല്ലാതെ തെറ്റായി രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ അതത് അധികാരപരിധിയിലേയ്ക്ക് കൈമാറുന്നതിനുള്ള സൗകര്യം തുടങ്ങിയവ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന്‍റെ പ്രത്യേകതകളാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ ഫയല്‍ ചെയ്യാവുന്നതാണ്. ചുമതലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പാസ്സ് വേഡ് ഉപയോഗിച്ച് പോര്‍ട്ടല്‍ ഉപയോഗിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Readers Comment

Add a Comment