Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:30 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, murder and suicide, i2inews

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാമുകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാരക്കോണം സ്വദേശി അഷിതയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയാണ് യുവാവ് ആക്രമിച്ചത്‌. കൊലപാതകം നടത്തിയതിന്‌ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകന്‍ അനു ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അനുവും അഷിതയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. ഇന്ന് രാവിലെ അഷിതയുടെ വീട്ടിലേക്ക് എത്തിയ അനു വീടിന്റെ വാതില്‍ അടച്ച ശേഷം അനുവിന്റെ കഴുത്തറക്കുകയായിരുന്നു. അഷിതയുടെ കഴുത്ത് അറുത്ത ശേഷം സ്വന്തം കഴുത്തും മുറിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു അനു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ചോരയില്‍ കുളിച്ചു കിടക്കുന്ന യുവതിയേയും യുവാവിനേയുമാണ്.

ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അഷിത ആശുപത്രിയില് വച്ചു മരിച്ചു. അനുവിന്റെ നില അതീവഗുരുതരമായി തുടരുകയാണെന്ന് പൊലീസ് പറയുന്നു്. സംഭവത്തിന്റെ കാരണം വ്യക്തമല്ല.

Readers Comment

Add a Comment