Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, drugs, arrest, i2inews

തളിപറമ്പില്‍ കഞ്ചാവ് വേട്ടയെത്തുടര്‍ന്ന രണ്ട് പേര്‍ അറസ്റ്റിലായി. ആറ് കിലോ കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇരുവരും കുടുങ്ങിയത്. മന്നയിലുള്ള തളിപ്പറമ്പ് സഹകരണ ആശുപത്രിക്കടുത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്.

കുറുമാത്തൂര്‍ കടവിന് സമീപത്തെ ചെക്കന്റകത്ത് ജാഫര്‍, മലപ്പുറം തിരൂരങ്ങാടിയിലെ വീരാശേരി കമറുദ്ദീന്‍ എന്നിവരെയാണ് തളിപ്പറമ്പ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.മൊത്ത വിതരണത്തിനായി ജാഫറും കമറുദ്ദീനും കാറില്‍ കഞ്ചാവെത്തിക്കുകയായിരുന്നു. ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഐ ട്വന്റി കാറും പിടിച്ചെടുത്തു.പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 1,68,000 രൂപ വില വരുമെന്ന് കണക്കാക്കുന്നു. എക്സൈസ് സംഘം പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. ജാഫര്‍ നേരത്തെയും കഞ്ചാവ് കടത്തിയതിന് പിടിയിലായിട്ടുണ്ടെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.

Readers Comment

Add a Comment