Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:21 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാരാഷ്ട്രയിലെ ജല്‍നയില്‍ മുന്‍കാമുകിയെ കൊല ചെയ്ത സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തി കുറ്റം ഭര്‍ത്താവിന്റെ മേല്‍ കെട്ടിവയ്ക്കാന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു. മാഡ കോളനിയിലെ സച്ചിന്‍ ഗെയ്ക്ക് വാര്‍ഡ്ആണ് അറസ്റ്റിലായത്. ജല്‍ന സ്വദേശി ദീപ്തി രമേശ്(20) ആണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 21നാണ് ജെല്‍നയിലെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ദീപ്തിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിനൊപ്പം മൊബൈല്‍ ഫോണില്‍ ആത്മഹത്യക്കുറിപ്പും ഒപ്പം സമീപത്തായി ഒരു ഇരുചക്രവാഹനവും കണ്ടെത്തിയിരുന്നു ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവ് അവിനാഷ് വഞ്ചാരെ തന്നെ പീഡിപ്പിക്കുന്നതായി കുറ്റപ്പെടുത്തുന്ന സന്ദേശമായിരുന്നു ഉണ്ടായിരുന്നത് ഈ സന്ദേശം ദീപ്തി തന്റെ പിതാവിന് അയച്ചിരുന്നു. ദീപ്തിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഭര്‍ത്താവ് വഞ്ചാരയെ അറസ്റ്റ് ചെയ്തു.

ആറുമാസങ്ങള്‍ക്ക് മുമ്പാണ് ദീപ്തിയുടെയും വഞ്ചാരയുടെയും വിവാഹം വളരെ രഹസ്യമായി നടത്തുന്നത്.അതേസമയം തലയ്ക്ക് ഏറ്റ ക്ഷതമാണ് ദീപ്തിയുടെ മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പോലീസ് സച്ചിനിലേക്ക് എത്തുന്നതും കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നതും.സച്ചിനും ദീപ്തിയും സംഭവ ദിവസം ഒരുമിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്നതായി പോലീസ്‌കണ്ടെത്തിയിട്ടുണ്ട് ഇതോടെ സച്ചിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മുന്‍പ് ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ദീപ്തി തന്നെ വഞ്ചിച്ച് വിവാഹം കഴിച്ച ദേഷ്യത്തിലാണ് കൊല നടത്തിയതെന്ന് സച്ചിൻ സമ്മതിച്ചു.

Readers Comment

Add a Comment