Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:28 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇടുക്കി വണ്ടിപ്പെരിയാറിൽ 9 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 20 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കുട്ടിയുടെ അമ്മയുടെ കാമുകനായ മനോജാണ് പ്രതി. മുട്ടം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.2014ൽ വണ്ടിപ്പെരിയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. വണ്ടിപെരിയാർ സ്വദേശി മനോജ് ഒമ്പതു വയസുകാരിയെ അമ്മയുടെ അറിവോടെ പലതവണ ബലാത്സംഗം ചെയ്‌തെന്നതാണ് കേസ്.

കുട്ടിയുടെ പിതാവ് വർഷങ്ങൾക്ക് മുൻപ് കുടംബത്തെ ഉപേക്ഷിച്ചു പോയിരുന്നു. ഒമ്പത് വയസുകാരി പ്രതിയെ തിരിച്ചറിയുകയും, പ്രതിക്കെതിരായ സാഹചര്യ തെളിവുകൾ ലഭിക്കുകയും ചെയ്തതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.ആക്രമിക്കപ്പെട്ട കുട്ടിയും സഹോദരങ്ങളായ മറ്റ് മൂന്ന് കുട്ടികളും ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.

Readers Comment

Add a Comment