Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:20 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശൂർ പാലക്കുഴി പൊന്‍മുടി മേഖലയില്‍ കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന കേസില്‍ വിദേശത്തേക്കു മുങ്ങിയ പ്രതിയെ വനംവകുപ്പ്‌ അറസ്‌റ്റ്‌ ചെയ്‌തു. പാലാ ഉഴവൂര്‍ തൊടിയില്‍ ബോട്ടി തോമ എന്ന തോമസ്‌ പീറ്റര്‍ (49) ആണ്‌ വനംവകുപ്പിന്റെ പിടിയിലായത്‌. കഴിഞ്ഞ ആഴ്‌ച നാട്ടില്‍ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ്‌ വീട്ടില്‍നിന്നും അറസ്‌റ്റ്‌ ചെയ്‌തത്‌.
2014ല്‍ പീച്ചി വാഴാനി വന്യജീവിസങ്കേതത്തിലെ പാലക്കുഴി ഭാഗത്തുനിന്നും ബോട്ടി തോമയുടെ നേതൃത്വത്തില്‍ പത്തു പേരടങ്ങുന്ന സംഘമാണ്‌ കാട്ടുപോത്തിനെ നാടന്‍തോക്ക്‌ ഉപയോഗിച്ചു വേട്ടയാടിയത്‌. സംഭവം നടന്ന്‌ മാസങ്ങള്‍ക്കുശേഷം മറ്റ്‌ ഒമ്പതു പ്രതികളെ അന്വേഷണ സംഘം പിടികൂടിയിരുന്നു. അന്ന്‌ വനംവകുപ്പ്‌ വനാതിര്‍ത്തിയില്‍ പരിശോധന നടത്തുന്നതിനിടെയാണ്‌ കാട്ടുപോത്തിന്റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തുന്നത്‌. തുടര്‍ന്ന്‌ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ അന്വേഷണം ആരംഭിച്ചപ്പോഴാണ്‌ കേസിലെ മുഖ്യകണ്ണിയായ തോമ ഇറ്റലിക്കു മുങ്ങിയത്‌.
പോത്തിന്റെ ഇറച്ചിയെടുത്ത്‌ ഉണക്കിയശേഷം കടത്തുകയായിരുന്നു. തോമ ഇത്തരത്തില്‍ ഉണക്കിറച്ചി പലതവണ ഇറ്റലിക്ക്‌ കടത്തിയിട്ടുണ്ടെന്ന്‌ അധികൃതര്‍ പറഞ്ഞു. പ്രതിയെ തൃശൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. മറ്റു പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്‌.
അന്വേഷണ സംഘത്തില്‍ അസി. വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ എന്‍.കെ. അജയ ഘോഷ്‌, ഡെപ്യൂട്ടി റെയിഞ്ച്‌ ഓഫീസര്‍ എ.സി. പ്രെജി, സിവില്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍ കെ.ആര്‍. ബൈജു, ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍മാരായ സതീഷ്‌ കുമാര്‍, സാന്‍, പ്രിജോ എന്നിവര്‍ ഉണ്ടായിരുന്നു.

Readers Comment

Add a Comment