Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:20 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയുടെ പേരില്‍ മാതൃസ്ഥാപനമായ നൂറുല്‍ ഇസ്‌ളാം യൂണിവേഴ്‌സിറ്റി, ഇല്ലാത്ത കോഴ്‌സിലേക്ക് പ്രവേശനം നടത്തി ലക്ഷങ്ങള്‍ കബളിപ്പിച്ചെടുത്തെന്നു വെളിപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലേക്ക്. പാരാമെഡിക്കല്‍ വിഭാഗത്തിലെ ഹെല്‍ത്ത് അലയ്ഡ് കോഴ്‌സ് എന്ന പേരില്‍ ടെക്‌നിക്കല്‍ കോഴ്‌സിലേക്ക് പ്രവേശനം നടത്തിയാണ് തട്ടിപ്പ്. 

കോഴ്‌സ് നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയിലാണെന്ന് പരസ്യം നല്‍കി പ്രവേശനം നടത്തിയ ശേഷം, തമിഴ്‌നാട്ടില്‍ തക്കലയിലെ നൂറുല്‍ ഇസ്‌ളാം എന്‍ജിനിയറിംഗ് കോളേജിലാണ് ക്‌ളാസ് നടത്തുന്നത്. രേഖകള്‍ പോലും നല്‍കാതെ നാലും അഞ്ചും ലക്ഷം രൂപ വരെ വിദ്യാര്‍ത്ഥികളില്‍ നിന്ന് സംഭാവനയായും ഫീസ് ആയും ഈടാക്കിയതായാണ് വിദ്യാര്‍ത്ഥികളുടെ വെളിപ്പെടുത്തല്‍.

2017- 18 അധ്യയന വര്‍ഷം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ മൂന്നാം വര്‍ഷമാണ് വെറുമൊരു ടെക്‌നിക്കല്‍ കോഴ്‌സിലേക്കു പ്രവേശനം നല്‍കിയാണ് നിംസ് മെഡിസിറ്റി തങ്ങളെ കബളിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞത്. മെഡിക്കല്‍ കോളേജോ ലബോറട്ടറി സൗകര്യങ്ങളോ ഇല്ലാതെ, എന്‍ജിനിയറിംഗ് കോളേജില്‍ പാരാ മെഡിക്കല്‍ കോഴ്‌സിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിനെതിരെ സമരത്തിന് ഒരുങ്ങുകയാണ്  വിദ്യാര്‍ത്ഥികള്‍.

Readers Comment

Add a Comment