Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:44 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ വീട്ടിൽ അതിക്രമിച്ച് കയറി എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു. വെള്ളം ചോദിച്ചെത്തിയ ആള്‍ പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ ഇതുവരെയും പിടികൂടിയിട്ടില്ല.

ഇന്നലെ വൈകുന്നേരമാണ് സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. വെള്ളം ചോദിച്ചതിന് ശേഷം പ്രതി വീട്ടിലേക്ക് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടി വിവരം മാതാപിതാക്കളെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍‌ പരാതി നല്‍കി. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സമീപ വാസിയായ ഇയാളെക്കുറിച്ച് സൂചന ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Readers Comment

Add a Comment