Breaking News
- സംസ്ഥാനത്ത് ഇന്ന് 5005 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷനുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള് പൂര്ത്തിയായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ആദ്യദിനം 8062 ആരോഗ്യ പ്രവര്ത്തകരാണ് വാക്സിനേഷന് സ്വീകരിച്ചത്
Your Comment Added Successfully!

വിവാഹ സല്ക്കാരത്തില് നൃത്തം അവസാനിപ്പിച്ചതിന് യുവതിക്കു നേരേ വെടിയുതിര്ത്തു. ഉത്തര്പ്രദേശിലെ ചിത്രകൂട്ടിലാണ് സംഭവം. നൃത്തം ചെയ്യുന്നത് നിര്ത്തിയെന്ന് ആരോപിച്ചാണ് അജ്ഞാതന് വെടിയുതിര്ത്തത്. മുഖത്തിനു ഗുരുതരമായി പരുക്കേറ്റ ഹിന എന്ന പെണ്കുട്ടിയെ കാന്പുരിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഹിനയും കൂട്ടുകാരിയും ചേര്ന്നു വേദിയില് നൃത്തം അവതരിപ്പിക്കുകയായിരുന്നു. ഇതിനിടയില് പെട്ടെന്നു പാട്ട് നിലച്ചതിനെ തുടര്ന്നു അല്പനേരം ചുവടുകള്വയ്ക്കാതെ ഇവര് നിന്നപ്പോള് സദസില് നിന്നിരുന്ന ഒരാള് ഹിനയുടെ മുഖത്തിനു നേരേ വെടിയുതിര്ക്കുകയായിരുന്നു. ഗ്രാമുമുഖ്യന്റെ കുടുംബത്തില്പെട്ടയാളാണ് വെടിയുതിര്ത്തതെന്നും ആരോപണമുണ്ട്. വേദിയില് ഉണ്ടായിരുന്ന വരന്റെ ബന്ധുകള്ക്കും പരുക്കേറ്റു. അതിക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങള് സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുകയാണ്.
ഉത്തേരന്ത്യയില് വിവാഹ ആഘോഷങ്ങളില് തോക്കുമായി പങ്കെടുക്കുന്നതും ആകാശത്തേക്ക് വെടിയുതിര്ത്ത് വിവാഹം ആഘോഷിക്കുന്നതും പതിവാണ്. 2016-ലും 2018 ല് പഞ്ചാബില് സമാനമായ രീതിയില് വെടിയുതിര്ത്ത് അപകടമുണ്ടായിരുന്നു.