Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:57 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം പേരൂർക്കടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ എസ്‌ഐ കീഴടങ്ങി. ബോംബ് സ്‌ക്വാഡ് എസ്ഐ സജീവ് കുമാറാണ് കീഴടങ്ങിയത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ സജീവ് കുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

സജീവ് കുമാറിനെതിരെ കഴിഞ്ഞ ദിവസമാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് പരിഗണിച്ചാണ് ഇന്റലിജൻസ് മേധാവി സജീവ് കുമാറിനെ സസ്‌പെൻഡ് ചെയ്തത്. പേരൂർക്കട എസ്എപി ക്വാർട്ടേഴ്‌സ് റസിഡൻസ് അസോസിയേഷൻ ഭാരവാഹി കൂടിയാണ് സജീവ് കുമാർ.

അസോസിയേഷന്റെ പരിപാടിയുമായി ബന്ധപ്പെട്ട് എസ്ഐയുടെ വീട്ടിൽ എത്തിയപ്പോൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സ്‌കൂളിലെ കൗൺസിലിംഗിലാണ് പെൺകുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞത്. പിന്നീട് പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടർന്നാണ് പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തത്.

Readers Comment

Add a Comment