Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:21 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വ്യാജ സ്വര്‍ണ്ണം പണയം വെച്ച് പണം തട്ടിയ അഞ്ച് പേര്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ പാണ്ടി സെല്‍വന്‍, പ്രേംകുമാര്‍, ഭരത് കുമാര്‍, തിരുവനന്തപുരം സ്വദേശികളായ ഷാജി ജേക്കബ്, രമേശ് കുമാര്‍ എന്നിവരാണ് പിടിയിലായത്. വ്യാജ സ്വര്‍ണം പണയപ്പെടുത്തി 50 ലക്ഷത്തോളം രൂപയാണ് വിവിധ ബാങ്കുകളില്‍ നിന്നും പ്രതികള്‍ തട്ടിയത്.മലയന്‍കീഴ്, പേയാട് എന്നിവിടങ്ങളിലെ എസ്ബിഐ ബാങ്കില്‍ ഭരത് പണയം വെച്ച സ്വര്‍ണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബാങ്ക് മാനേജര്‍മാര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

സെല്‍വനാണ് ഭരതിന് പണയം വെയ്ക്കുന്നതിനായി വ്യാജ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയത്. സംഭവത്തില്‍ ഭരത്തിന്റെയും സെല്‍വന്റെയും ഭാര്യമാര്‍ക്കും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. സെല്‍വന്റെ ഭാര്യ സമാനമായ കേസില്‍ തമിഴ്‌നാട്ടിലെ ജയിലില്‍ കഴിയുകയാണ്. അന്വേഷണത്തിനായി ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. സെല്‍വന്റെ ഡ്രൈവറാണ് പിടിയിലായ പ്രേംകുമാര്‍.രാമചന്ദ്രന്‍ എന്നയാളാണ് ഇവര്‍ക്ക് വ്യാജ സ്വര്‍ണം നിര്‍മ്മിച്ച് നല്‍കുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Readers Comment

Add a Comment