Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:28 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വയലിനിസ്റ്റ് ബാലഭാസ്കർ കൊല്ലപ്പെട്ട അപകടം നടക്കുമ്പോൾ സംഭവസ്ഥലത്ത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചിലർ ഉണ്ടായിരുന്നുവെന്ന് ഡിആർഐയുടെ സ്ഥിരീകരണം. ബാലഭാസ്കറിന്റെ മരണം കുറിച്ചുള്ള അന്വേഷണം നടക്കുമ്പോൾ കലാഭവൻ സോബി ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതിനു പിന്നാലെ ഇയാളെ ഡിആർഐ വിളിച്ചു വരുത്തുകയും സ്വർണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടോ പരിശോധനയ്ക്കായി നൽകുകയും ചെയ്തു. ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെടുമ്പോൾ ഇവരിലാരെങ്കിലും സംഭവസ്ഥലത്ത് ഉണ്ടായിരുന്നോ എന്നും ഡിആർഐ ചോദിച്ചിരുന്നു.

ഇതിൽ ഒരാളെ സോബിന തിരിച്ചറി‍ഞ്ഞിട്ടുണ്ട്. ഇയാൾ അപകടം നടന്ന സ്ഥലത്തുകൂടി പോകുകയായിരുന്ന സോബിയോട് വാഹനം നിർത്താതെ പോകാൻ ആക്രോശിച്ചുവെന്നും അയാൾ പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട ചില പുതിയ വെളിപ്പെടുത്തലുകളും സോബി നടത്തി. സ്വർണക്കടത്തു കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളായതിനാൽ ലഭിച്ച വിവരങ്ങൾ അന്വേഷണ ഏജൻസിയായ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നു ഡിആർഐ അറിയിച്ചു.

Readers Comment

Add a Comment