Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:43 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മയക്കുമരുന്നു ലഹരിയിൽ ആ​ക്രമിച്ച മകനെ വെട്ടി പരിക്കേൽപ്പിച്ച പിതാവ് റിമാൻഡിൽ .വെട്ടേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മകൻ ആശുപത്രിയിൽ നിന്നും മുങ്ങി. മയക്കു മരുന്നിനടിമയായ മകന്റെ പീഡനം സഹിക്കാൻ കഴിയാതെയാണ് മകനെ വെട്ടി പരിക്കേൽപ്പിച്ചത്. എടത്തല പൂക്കാട്ടുപടി സ്വദേശി മേനാംതുരുത്ത് അലിയാരിനെ (60) എടത്തല പൊലീസ് അറസ്റ്റു ചെയ്തു. പിതാവിന്റെ അക്രമണത്തിൽ കൈയ്ക്കും മുഖത്തും പരിക്കേ​റ്റ അജാസി (30)നെ പൊലീസാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇന്നലെ രാത്രിയോടെ ഇയാൾ ആശുപത്രിയിൽ നിന്നും കടന്നുകളഞ്ഞു.

വർഷങ്ങളായി അജാസ് മയക്കുമരുന്നിനടിമയാണ്. വീട്ടിൽ മാതാപിതാക്കളെ ഉപദ്രവിക്കലും പതിവായിരുന്നു.കഴിഞ്ഞ ദിവസം മുതൽ അക്രമാസക്തനായ ഇയാളെ ചികിത്സയ്ക്കായി കൊണ്ടുപോകാനിരിക്കെയായിരുന്നു സംഭവം. ഇതിനായി പിതാവ് പൊലീസിന്റെ സഹായവും തേടിയിരുന്നു. ഇതിനിടയിൽ അജാസ് വീടു തകർത്തു. ഇന്നലെ ഉച്ചയോടെ വീണ്ടും പ്രകോപിതനായ ഇയാൾ മാതാപിതാക്കളെ ഉപദ്രവിക്കുന്നതിനിടയിൽ  അലിയാർ രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ അജാസിനെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അജാസിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Readers Comment

Add a Comment