Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:43 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സമൂഹമാധ്യമങ്ങളില്‍ വീണ്ടും കുട്ടികളുടെ പോണ്‍ വിഡിയോ ഷെയറിംഗ്.സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. കുട്ടികളുടെ അശ്ലീല ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് ഭോപ്പാലില്‍ നിന്നാണ് ക്രൈംബ്രാഞ്ച് യുവാവിനെ അറസ്റ്റുചെയ്തത്.

കുട്ടികളുടെ അശ്ലീല വീഡിയോ മാത്രം പങ്കിടുന്ന വാട്സാപ്പിലെ അശ്ലീല ഗ്രൂപ്പിലെ അംഗമായിരുന്നു പ്രതി. കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് പൂട്ടിച്ച ഗ്രൂപ്പായിരുന്നുവിത്. ഒക്ടോബറില്‍ ഈ ഗ്രൂപ്പ് നിരീക്ഷണം പൊലീസ് ശക്തമാക്കുകയും ഒരു മെക്കാനിക്കിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.സംഘത്തിന്റെ അഡ്മിന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളയാളാണ് ഇയാളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ഭോപ്പാല്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുട്ടികളുടെ അശ്ലീല വിഡിയോ പ്രചരണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ എഫ്ഐആര്‍ ആണിത്. ഇതിന് മുമ്പ് ഏപ്രിലില്‍, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ 21 വയസുള്ള യുവാവിനെ പിടികൂടിയിരുന്നു. ആ സംഘത്തിന്റെ അഡ്മിന്‍ ബംഗ്ലാദേശ് സ്വദേശിയായിരുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിലും പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ചില വിദേശ പൗരന്മാര്‍ ഗ്രൂപ്പുകളില്‍ അംഗങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അശ്ലീല വിഡിയോകള്‍ പങ്കിടുന്ന 150 ഓളം ഗ്രൂപ്പ് അംഗങ്ങളുണ്ടെന്നും ഇവരെ നിരീക്ഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Readers Comment

Add a Comment